ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിന വാർഷികവും കലശാഭിഷേകവും 15ന്


ചെപ്പുകുളം: എസ്.എൻ.ഡി.പി യോഗം ചെപ്പുകുളം ശാഖാ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാദിന വാർഷികവും കലശാഭിഷേകവും 15ന് ശാഖാ മന്ദിരത്തിൽ നടക്കും. ചടങ്ങുകൾക്ക് ശിവരാമൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. ദർശനപ്രാധാന്യമുള്ള കലശപൂജ, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകൾ നടക്കും. രാവിലെ ആറ് മുതൽ മഹാഗണപതി ഹവനം, ഗുരുപൂജ, കലശപൂജ, ഗുരുപുഷ്പാഞ്ജലി, ഉച്ചയ്ക്ക് രണ്ടിന് കലശം, എഴുന്നള്ളിപ്പ്, കലശാഭിഷേകം, പ്രസാദ ഊട്ട് എന്നിവ നടക്കും.ബുധനാഴ്ച രാവിലെ 10.30ന് പ്രതിഷ്ഠാദിന സമ്മേളനം നടക്കും. തൊടുപുഴ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് പി.എം. സുകുമാരൻ അധ്യക്ഷത വഹിക്കും. തൊടുപുഴ യൂണിയൻ കൗൺസിലർ പി.ടി. ഷിബു മുഖ്യപ്രഭാഷണം നടക്കും. തൊടുപുഴ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവൻ പ്രതിഷ്ഠാദിന സന്ദേശം നൽകും. ശിവരാമൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി പി.കെ അഭിലാഷ് , വനിതാ സംഘം ശാഖാ സെക്രട്ടറി വിജയമ്മ സോമൻ എന്നിവർ പ്രസംഗിക്കും.
