Muttom

ആറു വയസുകാരിയുടെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം

മുട്ടം : ചള്ളാവയലില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ രാജീവ്, നിഖില ദമ്പതികളുടെ ആറു വയസുള്ള മകള്‍ റിന്റമോള്‍ രണ്ട് മാസക്കാലമായി ന്യുമോണിയ ബാധിച്ച് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അസുഖം തീവ്രമായതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സിലണ്ടറിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇപ്പോള്‍ തന്നെ ചികിത്സയ്ക്ക് രണ്ടുലക്ഷത്തോളം രൂപ ചിലവായി. തുടര്‍ ചികിത്സക്ക് ഇനിയും വലിയ തുക ആവശ്യമായി വന്നിരിക്കുകയാണ്. ചള്ളാവയലില്‍ വാടകക്ക് താമസിക്കുന്ന രാജീവ് പലരോടും കടം വാങ്ങിയാണ് കുട്ടിയുടെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തിയത്. കാരുണ്യമതികളായ ഓരോരുത്തരുടെയും സഹായങ്ങള്‍ ഇല്ലാതെ കുട്ടിയുടെ തുടര്‍ ചികിത്സ മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടിയുടെ തുടര്‍ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് രാജീവും കുടുംബവും. ഗൂഗിള്‍ പേ : രാജീവ് 9446813337, നിഖില 7012700647.

 

Related Articles

Back to top button
error: Content is protected !!