ChuttuvattomThodupuzha

ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; അധികൃതര്‍ വാക്ക് പാലിച്ചില്ലെന്ന് നാട്ടുകാര്‍

മുള്ളരിങ്ങാട്: ചാത്തമറ്റം – മുള്ളരിങ്ങാട് പ്രദേശത്ത് കാട്ടാന ശല്യം നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകുമെന്ന പ്രഖ്യാപനം പാഴ് വാക്കായി. ഇന്നലെ വലിയകണ്ടം ഭാഗത്ത് ഇറങ്ങിയ രണ്ട് കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. ഓടിയെത്തിയ നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തിയത്. രാത്രി സമയങ്ങളില്‍ വീണ്ടും കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുമോയെന്ന സംശയത്തിലാണ് നാട്ടുകാര്‍. മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന കാട്ടാനശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാന്‍ ഡീന്‍ കുര്യക്കോസ് എം.പിയുടെ നേതൃത്വത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വണ്ണപ്പുറം പഞ്ചായത്തില്‍ യോഗം ചേര്‍ന്നിരുന്നു. ജനവാസ മേഖലയിലും റോഡിലും ഇറങ്ങുന്ന കാട്ടാനയെ വനത്തിലേയ്ക്ക് തുരത്താന്‍ രണ്ട് വച്ചാര്‍ മാരെ നിയമിക്കുമെന്നും ഇനിയും പൂര്‍ത്തീകരിക്കാനുള്ള ഫെന്‍സിങ് ജോലി മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാനും ഈ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനാവശ്യമായ തുക എം.പി ഫണ്ടില്‍ നിന്ന് ലഭ്യമാക്കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിരന്തരം ഉണ്ടാകുന്ന കാട്ടാന ശല്യം നിയന്ത്രിക്കാന്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാത്തത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.

Related Articles

Back to top button
error: Content is protected !!