ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചു; കാഞ്ഞാര്‍ ഇരുട്ടില്‍


കാഞ്ഞാര്‍: നഗരത്തെ ഇരുട്ടിലാക്കി ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചു.ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആരോപണം. കാഞ്ഞാറില്‍ ലക്ഷങ്ങള്‍ മുടക്കി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ പഞ്ചായത്ത് അധികൃതര്‍ ലൈറ്റ് തകരാറിലായപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.രാത്രികാലങ്ങളില്‍ സമീപ പ്രദേശത്തെ കടകള്‍ അടയ്ക്കുന്നതോടെ പ്രദേശമാകെ ഇരുട്ടിലാകുന്ന സ്ഥിതിഗതിയാണ് നിലവിലുളളത്. സാങ്കേതിക തകാരാണ് ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തനരഹിതമാകാന്‍ കാരണം.വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവര്‍ ഇരുട്ടില്‍ തപ്പി അലയേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്.നാട്ടില്‍ സമൂഹ്യ വിരുദ്ധരുടെ ശല്യം കൂടുന്ന സാഹചര്യത്തിലാണ് നഗരത്തെ ഇരുട്ടിലാക്കി ഹൈമാസ്റ്റ് ലൈറ്റ് തകരാറിയലായിരിക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റ് ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
