ChuttuvattomThodupuzha

അമ്മയ്ക്കായി കൈകോര്‍ക്കാം സംരഭത്തിന് തുടക്കം

തൊടുപുഴ : അച്ചന്‍ കവല പൂണവത്ത് കാവ് ശ്രീഭദ്ര ശ്രീ ദുര്‍ഗ ദേവീ ക്ഷേത്രത്തില്‍ അമ്മയ്ക്കായി കൈകോര്‍ക്കാം സംരംഭത്തിന് തുടക്കം. സിനിമാതാരം കൃഷ്ണപ്രസാദ് ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് ഹരികൃഷ്ണന്‍ കണ്ണാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചന്ദ്രവിലാസം ചന്ദ്രന്‍ നായരില്‍ നിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി. ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം വാങ്ങിക്കുന്ന പദ്ധതിയാണ് അമ്മയ്ക്കായി കൈകോര്‍ക്കാം സംരഭം. ആദ്യകാല പ്രവര്‍ത്തകരായിരിന്ന വാഴേപ്പറമ്പില്‍ പദ്മനാഭന്‍ നായര്‍, സുനിഭവന്‍ അയ്യന്‍ പിള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മേല്‍ശാന്തി കാടമറുക് വിജയന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ കെ.വി സുനില്‍, സെക്രട്ടറി മോഹനന്‍ നായര്‍, ഖജാന്‍ജി സുരേഷ് ശക്തി എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!