സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും


തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന് എഐടിയുസിയുടെ നേതൃത്വത്തില്‍ 24ന് രാവിലെ 10ന്
തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന വ്യാപകമായി സപ്ലൈകോ തൊഴിലാളികള്‍ നടത്തി വരുന്ന ജീവിത സമരത്തിന്റെ ഭാഗമായിട്ടാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്ലൈക്കോയെ സംരക്ഷിക്കുക, സപ്ലൈയ്ക്കോയുടെ പ്രതിസന്ധി പരിഹരിക്കാന്‍ ധനവകുപ്പ് ആവശ്യമായ തുക അനുവദിക്കുക, സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, ദിവസവേതന- പായ്ക്കിംഗ് ജീവനക്കാരുടെ തൊഴിലും വേതനവും ഉറപ്പുവരുത്തുക, ടാര്‍ജറ്റിന്റെ അടിസ്ഥാനത്തിലും ശമ്പള സമ്പ്രദായം അവസാനിപ്പിക്കുക, മിനിമം വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.
തൊടുപുഴ എഐടിയുസി ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന്റെയും തുടര്‍ന്ന് നടക്കുന്ന ധര്‍ണയുടെയും ഉദ്ഘാടനം യൂണിയന് ജില്ലാ ജനറല്‍ സെക്ര. കെ. സലിംകുമാര്‍ നിര്‍വ്വഹിക്കും.ജില്ലാ പ്രസിഡന്റ് വി.ആര്. ശശി, ജയ മധു, എം.കെ. പ്രിയന്, വി.ആര്. പ്രമോദ്, മുഹമ്മദ് അഫ്സല്, ഫാത്തിമ അസീസ്, പി.എന്‍. കൃഷ്ണന് കുട്ടി, പി.ആര്. സജി, ചാര്‍ളി ജോസഫ്, റെജി ജോസഫ്, പി.ബി. ഉഷാകുമാരി, ബിന്ദു രാജപ്പന്, സൗഫിമോള് കെ.പി. എന്നിവര്‍ പ്രസംഗിക്കും.
