ArakkulamChuttuvattom
അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം


മൂലമറ്റം: വഴിയരുകില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം. അറക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ഗതാഗതത്തിനും യാത്രക്കാര്‍ക്കും തടസ്സമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.ബോർഡുകൾ സ്ഥാപിച്ച് മാസങ്ങളായിട്ടും നീക്കം ചെയ്യാൻ ആരുമില്ലാത്ത അവസ്ഥയാണ് നിലവിൽ.ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
