Thodupuzha
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിനാവശ്യമായ ട്രൂനാറ്റ് മെഷീന്‍ സജ്ജം


തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റിനാവശ്യമായ ട്രൂനാറ്റ് മെഷീന്‍ പ്രവര്‍ത്തന സജ്ജമായി. പി.ജെ ജോസഫ് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നും 10.75 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ ട്രൂനാറ്റ് മെഷീന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ.ജേക്കബ് നിര്‍വഹിച്ചു. നിലവില്‍ കോവിഡ് ട്രൂനാറ്റ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഇടുക്കി ജില്ലാ ആശുപത്രിയില്‍ മാത്രമാണുണ്ടായിരുന്നത്. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീലക്ഷമി കെ.സുദീപ്, എക്സിക്യൂട്ടീവ് അഗം അബ്ബാസ് വി.എസ്, അംഗങ്ങളായ ടി.എം .ബഷീര്‍, ദിലീപ് മൈതീന്‍, സൂപ്രണ്ട് ഡോ.അജി.പി.എന്‍, ആര്‍.എം.ഒ ഡോ.പ്രീതി.സി.ജെ. എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
