ChuttuvattomThodupuzha

ദ്വിദിന ട്രക്കിങ് നവംബര്‍ 11ന്

തൊടുപുഴ: ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സാഹസിക യാത്രാപരിപാടി 11ന് രാമക്കല്‍മേട്ടില്‍ നിന്നും ആരംഭിക്കും. മാന്‍കുത്തിമേട് വഴി ചതുരംഗപ്പാറയിലേക്കാണ് യാത്ര. പരിസ്ഥിതി സംരക്ഷണവും സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ക്കായി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ നടത്തുന്ന ഈ യാത്രയില്‍ പ്രായഭേദമന്യേ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ 9447753482 എന്ന നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ഇടുക്കി യൂണിറ്റ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!