AccidentVannappuram
വണ്ണപ്പുറത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്


തൊടുപുഴ: വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. വണ്ണപ്പുറം സ്വദേശി ബിജു ഉഴുന്നാലിനാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം ഉണ്ടായത്. വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് നിന്നും മുണ്ടന്‍മുടി ഭാഗത്ത് നിന്നും വന്ന രണ്ട് ഇരുചക്ര വാഹനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിനിടെയാണ് ബിജുവിന്റെ കൈയ്ക്ക് പരുക്കേറ്റത്.
