ChuttuvattomThodupuzha

യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

തൊടുപുഴ: ഭൂ നിയമ കരട് ഭേദഗതി ബില്ല് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയതോടെ ജില്ലയിലെ ഭൂവിഷയങ്ങള്‍ മുഴുവന്‍ പരിഹരിക്കപ്പെട്ടു എന്നുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ അവകാശവാദം 2023ലെ ഏറ്റവും വലിയ തള്ള് മാത്രമാണെന്ന് ഡി.സി.സി പ്രസിഡണ്ട് സി.പി മാത്യു പറഞ്ഞു.പിണറായി സര്‍ക്കാരിന്റെ കാലത്ത് പുറപ്പെടുവിച്ച കര്‍ഷക വിരുദ്ധ ഉത്തരവുകള്‍ ഒന്നുപോലും പിന്‍വലിച്ചില്ലെന്ന് മാത്രമല്ല ഇപ്പോള്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിലും ജില്ലയിലെ ഭൂവിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയില്ല എന്ന് സിപിഎം നേതാക്കള്‍ക്ക് പോലും വ്യക്തമായി അറിയാമെന്നിരിക്കെ ഭൂവിഷയങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നു പറഞ്ഞുകൊണ്ട് സി.പി.എം നടത്തിയ പദയാത്ര ഇടുക്കിയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടി മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജാഥയോട് അനുബന്ധിച്ചു നടന്ന യോഗങ്ങളില്‍ ഡീന്‍ കുര്യാക്കോസിനെ കുറ്റം പറയുന്നതിനു വേണ്ടി മാത്രം സമയം കണ്ടെത്തിയ വര്‍ഗീസും മണിയും ജില്ലയിലെ ഭൂമി കയ്യേറ്റക്കാര്‍ കോണ്‍ഗ്രസ് നേതാക്കളാണ് എന്ന പരാമര്‍ശം നടത്തിയതായി അറിയാന്‍ കഴിഞ്ഞു. ജില്ല കണ്ടതില്‍ ഏറ്റവും വലിയ ഭൂമി കയ്യേറ്റക്കാരനായ ജോയ്‌സ് ജോര്‍ജിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് നടത്തിയ ജാഥയില്‍ കയ്യേറ്റക്കാരെ കുറിച്ചു പരാമര്‍ശനം നടത്താന്‍ ഏറ്റവും യോഗ്യന്‍ എം എം മണിയാണെന്നും ഡി.സി.സി. പ്രസിഡന്റ് വ്യക്തമാക്കി. ഭൂ വിഷയങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കാന്‍ കഴിയാത്ത സി.പി.എം നടത്തിയ വിജയ സന്ദേശ യാത്ര പരാജയ സന്ദേശയാത്ര മാത്രമായിരുന്നുവെന്നും സി പി മാത്യു പറഞ്ഞു.തൊടുപുഴ യു.ഡി.എഫ്.മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തല്‍ നടന്ന പദയാത്ര ഗാന്ധി സക്വയറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം ‘യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. എന്‍.ഐ’ ബന്നി, എ.എം. ഹാരിദ്, ഷിബിലി സാഹിബ്, ചാര്‍ലി ആന്റണി, വി.ഇ. താജുദീന്‍, ജോസ് അഗസ്റ്റ്യന്‍, ജോസഫ് ജോണ്‍, ജോസി ജേക്കബ്ബ്, എസ്.എം.ഷറീഫ,് ജാഫര്‍ ഖാന്‍ മുഹമ്മദ്, സുരേഷ് രാജ,് എം.ച്ച് സജീവ്, പി. കെ. മൂസ, സി കെ.ജാഫര്‍, ജോസ് ചുവപ്പുങ്കല്‍ ,ആല്‍ബര്‍ട്ട് ജോസ്, രാജു മുണ്ടയ്ക്കാട്ട്, അനില്‍കുമാര്‍ കെ, മനോജ് കോക്കാട്ട്, ജോയി മൈലാടി, കെ.ദീപക്, പി.വി.അച്ചാമ്മ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംസാരിച്ചു യു.ഡി.എഫ് ചെയര്‍മാന്‍ എം.എ.കരീം, കണ്‍വീനര്‍ കെ.ജി.സജിമോന്‍, സെക്രട്ടറി, ഫിലിപ്പ് ചേരിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!