ChuttuvattomVelliyamattom
വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെ ലാഭ വിഹിതം വിതരണം ചെയ്തു


പന്നിമറ്റം: വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് തുടർച്ചയായി രണ്ടാം തവണയും അംഗങ്ങൾക്കുള്ള ലാഭ വിഹിതം വിതരണം ചെയ്തു. കെ.റ്റി.തോമസ് കിഴക്കേക്കര, ഇബ്രാഹീം മുണ്ടു നടയിൽ എന്നിവർക്ക് ലാഭ വിഹിതം നൽകി കൊണ്ട് ബാങ്ക് പ്രസിഡന്റ് കെ.എം ജോസ് കോയികാട്ടിൽ ഉദ്ഘാടനം ചെയ്തു.ഇന്ന് (വ്യാഴാഴ്ച) മുതൽ ഹെഡ് ഓഫീസിൽ നിന്നും, ബ്രാഞ്ച് ഓഫീസുകളിൽ നിന്നും 15 ശതമാനം ലാഭ വിഹിതം വിതരണം ചെയ്യുന്നതായിരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. യോഗത്തിന് ബോർഡ് മെമ്പർ മോഹൻദാസ് , ബോർഡ് മെമ്പർമാരായ ജയിംസ് പി.സി., ഹെൻട്രി ജോർജ് , ബെന്നി മാത്യം, സാബു പി.റ്റി., സുമ രാധാകൃഷ്ണൻ , ലീനാ വർഗ്ഗീസ്, ബിന്ദു ഗ്ലാഡി, ബാങ്ക് സെക്രട്ടറി ജോജി സെബാസ്റ്റ്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.ബാങ്ക് അംഗങ്ങളും സഹകാരികളും ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.
