ChuttuvattomVelliyamattom

വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് പൊതുയോഗം നടത്തി

പന്നിമറ്റം: വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെ 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം നടത്തി. ബാങ്ക് പ്രസിഡന്റ് കെ.എം ജോസ്‌കോയി കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ പ്രസിഡന്റ് എ.എം ദേവസ്യ അടപ്പൂരിനെ അനുസ്മരിച്ചു. സംസ്ഥാനത്തെ സഹകരണ മേഖലകൾ വൻ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിലും, തുടർച്ചയായ രണ്ടാം തവണയും അംഗങ്ങൾക്ക് പതിനഞ്ച് ശതമാനം ലാഭ വിഹിതം വിതരണം ചെയ്യാൻ നമുക്ക് കഴിയുന്നത് അംഗങ്ങളുടെയും ഇടപാടുകാരുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ട് മാത്രമാണെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. യോഗത്തിൽ ബാങ്ക് സെക്രട്ടറി ജോജി സെബാസ്റ്റ്യൻ 2024- 25 വർഷത്തെ ബഡ്ജറ്റും, റിപ്പോർട്ടും അവതരിപ്പിച്ചു.

2023 അധ്യായന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച 25 കുട്ടികൾക്ക് ക്യാഷ് അവാർഡും, മൊമന്റോയും നൽകി ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സോയി ജോസഫ് പേടിക്കാട്ടുകുന്നേൽ, ബോർഡ് മെമ്പർമാരായ ഉമ്മർ കാസിം, ജയിംസ് പി.സി, ബെന്നി മാത്യു, ഹെൻട്രി ജോർജ്, സാബു പി.റ്റി, ബിന്ദു ഗ്ലാഡി, ലീനാ വർഗ്ഗീസ്, സുമ രാധാകൃഷ്ണൻ മോഹൻദാസ് ദാസ് തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ മാസം 16ാം തീയതി മുതൽ അംഗങ്ങൾക്ക് ലാഭ വിഹിതം ഹെഡ്- ബ്രാഞ്ച് ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!