വിശ്വജ്യോതി മാനേജ്മെന്റ് ഫെസ്റ്റ് ബിസിയൺ 2023 സമാപിച്ചു


വാഴക്കുളം: വിശ്വജ്യോതി കോളേജിൽ എംബിഎ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ബിസി യോൺ 2023 സമാപിച്ചു. 40-ലധികം കോളേജുകളിൽ നിന്നും 500-ലേറെ വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു. മാനേജ്മെന്റ് ഫെസ്റ്റിൽ ബെസ്റ്റ് മാനേജർ, മാർക്കറ്റിംങ്ങ് ഗെയിം, ട്രഷർ ഹണ്ട്, ടാലന്റ് ഗെയിം, ഫോട്ടോഗ്രഫി, റീൽ മെയ്ക്കിങ്ങ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി.
തുടര്‍ന്ന് വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു.യുവഗായകൻ ലിബിൻ സ്കറിയയുടെ സംഗീതവിരുന്നും, ഗോവിന്ദിന്റെ വയലിൻ പ്രദർശനവും, ഡിജെയും സംഘടിപ്പിച്ചു.വിശ്വജ്യോതി കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, ഡയറക്ടർ ഫാ. പോൾ പാറത്താഴം, പ്രിൻസിപ്പാൾ ഡോ. കെ. കെ. രാജൻ, വൈസ്. പ്രിൻസിപ്പാൾ സോമി പി മാത്യു, മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. സിറിയക് ജോസഫ് വെമ്പാല, അധ്യാപകര്‍, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. സ്റ്റാഫ് കോർഡിനേറ്റർമാരായ ഡോ. അനീഷ് ജോൺ, ഫാ. മാത്യു പുത്തൻകുളം, ഫാ. ജിനോ പുന്നമറ്റത്തിൽ, സ്റ്റുഡൻറ്സ് കോർഡിനേറ്റർമാരായ റിജോ എം. എസ്., കുമാരി ജീവ ജോമി എന്നിവര്‍
ഫെസ്റ്റിനു നേതൃത്വം നൽകി.
