ChuttuvattomThodupuzha
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്


തൊടുപുഴ: ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്‍ 39-ാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 18, 19, 20, തീയതികളില്‍ തൊടുപുഴയില്‍ നടക്കും. ഇതിനോടനുബന്ധിച്ച് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 4ന് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാനും,ജില്ലാ പ്രസിഡന്റുമായ കെ.എം. മാണി അധ്യക്ഷത വഹിക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സന്തോഷ് ഫോട്ടോ വേള്‍ഡ് മുഖ്യപ്രഭാഷണം നടത്തും.
