ChuttuvattomThodupuzha
അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി


തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളിയെ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ബേക്കറി ജീവനക്കാരനായ ആസാം സ്വദേശി ആഷിഖുൾ ഇസ്ലാം (22) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൊടുപുഴ നഗരസഭ ടൗൺഹാൾ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയ്ക്കുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആഷിഖുൾ ഇസ്ലാം ഏതാനും നാളുകളായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. തൊടുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശത്തേയ്ക്ക് കൊണ്ടു പോയി.
