Uncategorized
ഇന്ധനവില വര്‍ധനവിനെതിരേ സമരം.


തൊടുപുഴ: മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനവില കൊള്ളക്കെതിരെ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനുമുന്നില്‍ സമരം സംഘടിപ്പിച്ചു. ഫെഡറേഷന് ജില്ലാ പ്രസിഡന്റ് പി.എസ് സിദ്ധാര്ഥന് ഉദ്ഘാടനം ചെയ്തു. എം.കെ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷന് ജില്ല സെക്രട്ടറി കെ.എസ്. ജയകുമാര്‍, സജി മുളക്കല്‍, കെ.പി. റോയി, ജോര്‍ജ് താന്നിക്കല്‍, എന്‍.ഐ. സലീം, മണികണ്ഠന് എന്നിവര്‍ പ്രസംഗിച്ചു.
