ChuttuvattomCrimeIdukki

പതിനാലുകാരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി;പ്രതിക്ക് 80 വർഷം കഠിന തടവും 40,000 രൂപ പിഴയും

ഇടുക്കി: പതിനാലുകാരിയെ ബലാത്സം​ഗം ചെയ്ത് ഗർഭണിയാക്കി പെൺകുട്ടി പ്രസവിച്ച കേസിൽ പ്രതിക്ക് 80 വർഷം കഠിന തടവും 40,000 രൂപ പിഴയും. ഇടുക്കി അതിവേഗ കോടതി ജഡ്ജാണ്  പ്രതിയെ ശിക്ഷിച്ചത്. 2020 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുന്നത്.പെൺകുട്ടി  പ്രസവിച്ച ശേഷമാണ് സംഭവം പുറത്തറിയുന്നത്.
രാജാക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 23 സാക്ഷികളെയും 27 പ്രമാണങ്ങളും ആറ് തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി . പിഴ ഒടുക്കാത്തപക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം എന്നും പെൺകുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് 1 ലക്ഷം രൂപ നൽകണമെന്നും കോടതി വ്യക്തമാക്കി . വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാവും.

Related Articles

Back to top button
error: Content is protected !!