KudayathoorLocal Live

കുടയത്തൂരില്‍ 3മാസസൗജന്യ തയ്യല്‍ പരിശീലനം

കുടയത്തൂര്‍: ഡെവലപ്മെന്റ് സൊസൈറ്റി കേന്ദ്ര സ്‌കില്‍ ഡെവലപ്മെന്റ്
മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അറക്കുളം ജയ് ഹിന്ദ് ലൈബ്രറിയുടെ സഹകരണത്തോടെ തയ്യല്‍ മേഖലയില്‍ 3 മാസത്തെ പരിശീലനം നല്‍കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന 40 വ്യക്തികള്‍ക്കാണ് പരിശീലനത്തില്‍ പ്രവേശനം. പങ്കെടുക്കുന്നവര്‍ക്ക് ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 19ന് മുമ്പായി ആധാര്‍, റേഷന്‍ കാര്‍ഡ് കോപ്പി, 1 ഫോട്ടോ എന്നിവയുമായി ലൈബ്രറി ഓഫീസില്‍ അപേക്ഷ നല്‍കണം. പ്രായപരിധി ഇല്ല. ഫോണ്‍: 9388818781, 9567385788.

 

Related Articles

Back to top button
error: Content is protected !!