Idukki

ഇനി ഞാനൊഴുകട്ടെ പദ്ധതിയിലൂടെ ഇടുക്കിയില്‍ വീണ്ടെടുത്തത്‌ 320.3 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍

തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന ഇനി ഞാനൊഴുകട്ടെ പദ്ധതിയിലൂടെ ഇടുക്കിയില്‍ വീണ്ടെടുത്തത്‌ 320.3 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍. ഇതോടൊപ്പം 303 ജലാശയങ്ങളും ശുചീകരിച്ചു. സംസ്‌ഥാനത്തെമ്ബാടും ജലസ്രോതസ്സുകളുടെ പുനരുജ്‌ജീവനം ലക്ഷ്യമിട്ടാണ്‌ ജനകീയ പങ്കാളിത്തത്തിലൂടെ പദ്ധതി നടപ്പാക്കിയത്‌. നീര്‍ച്ചാലുകളിലും തോടുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം നീക്കി സ്വാഭാവിക ഒഴുക്ക്‌ സാധ്യമാക്കിയാണ്‌ ജലസ്രോതസുകള്‍ വീണ്ടെടുത്തത്‌. ഇത്തരത്തില്‍ ശുചീകരിച്ച്‌ നീരോഴുക്ക്‌ വീണ്ടെടുത്ത ജലസ്രോതസുകള്‍ വീണ്ടും മലിനമാകാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്‌. വിവിധ വകുപ്പുകളും നാട്ടുകാരും ഒരുമിച്ചു,
തദ്ദേശ സ്‌ഥാപനങ്ങളുടേയും തൊഴിലുറപ്പ്‌ പദ്ധതിയുടേയും ജലവിഭവ വകുപ്പിന്റേയും സഹകരണത്തോടെയാണ്‌ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കുന്നത്‌. പശ്‌ചിമ ഘട്ടത്തിലെ ജലാശയങ്ങള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. ജനപ്രതിനിധികള്‍, യുവജനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവരുടെ പിന്തുണയും സഹകരണവും ഉറപ്പാക്കയിതിലൂടെയാണ്‌ പദ്ധതി വിജയമാക്കാനായത്‌.

മഴക്കാല വെള്ളപ്പൊക്കം നിയന്ത്രിക്കാനായി,
പ്രാദേശിക അടിസ്‌ഥാനത്തില്‍ നീര്‍ച്ചാലുകള്‍ വീണ്ടെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ ഇനി ഞാനൊഴുകട്ടെ കാമ്ബയിന്‍ ആരംഭിച്ചത്‌. കാലവര്‍ഷത്തില്‍ പെയ്‌ത മഴയില്‍ റോഡുകളിലടക്കം വിവിധയിടങ്ങളിലുണ്ടാകുന്ന വെള്ളക്കെട്ട്‌ പോലും ഒരു പരിധി വരെ തടയാനായി എന്നാണ്‌ വിലയിരുത്തല്‍. തദ്ദേശ സ്‌ഥാപനാടിസ്‌ഥാനത്തില്‍ സ്വാഭാവിക ഒഴുക്ക്‌ നഷ്‌ടമായ ജലാശയങ്ങള്‍ കണ്ടെത്തി പ്രാദേശിക അടിസ്‌ഥാനത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട രൂപ രേഖ തയാറാക്കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍.

Related Articles

Back to top button
error: Content is protected !!