Vannappuram

റോ​ഡ് നീ​ളെ പൊ​ടി പ​റ​ത്തി പാ​ഞ്ഞ ടി​പ്പ​റു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

വ​ണ്ണ​പ്പു​റം: റോ​ഡ് നീ​ളെ പൊ​ടി പ​റ​ത്തി പാ​ഞ്ഞ ടി​പ്പ​റു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വ​ണ്ണ​പ്പു​റം ടൗ​ണി​ലൂ​ടെ ടി​പ്പ​റു​ക​ൾ കാ​ബി​നു പി​ന്നി​ലു​ള്ള പ്ലാ​റ്റ്ഫോം മൂ​ടാ​തെ പാ​റ​പ്പൊ​ടി​യു​മാ​യി പാ​ഞ്ഞ​ത്.

ഇ​തോ​ടെ കാ​റ്റ​ടി​ച്ച് റോ​ഡി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ൽ പാ​റ​പ്പൊ​ടി വീ​ഴു​ക​യും പ്ര​ദേ​ശ​മാ​കെ പൊ​ടി നി​റ​യു​ക​യും ചെ​യ്തു. പി​ന്നി​ലൂ​ടെ പോ​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റോ​ഡി​ൽ​നി​ന്നു തെ​ന്നി​മാ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നും തു​ട​ങ്ങി. ഇ​തോ​ടെ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും കാ​ളി​യാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. കാ​ളി​യാ​ർ എ​സ്ഐ കെ. ​ക​ണ്ണ​ദാ​സി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ടി​പ്പ​റു​ക​ൾ പി​ടി​കൂ​ടി കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് റോ​ഡി​ൽ വീ​ണ പൊ​ടി ക​ഴു​കി ക​ള​യി​ക്കു​ക​യും ചെ​യ്തു.

 

മ​ണ്ണും പാ​റ​പ്പൊ​ടി​യും മൂ​ടാ​തെ ടൗ​ണി​ൽ​കൂ​ടി കൊ​ണ്ടു​പോ​കു​ന്ന​ത് പ​തി​വാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related Articles

Back to top button
error: Content is protected !!