Uncategorized
തൊടുപുഴയില്‍ കോളജ് വിദ്യാര്‍ഥിക്കൊപ്പം നാല്‍പത്തി മൂന്നുകാരി നാടുവിട്ടു തൃശൂരില്‍ നിന്ന് പിടിയില്‍


തൊടുപുഴ: പ്രണയംമൂത്ത് കോളജ് വിദ്യാര്‍ഥിയായ 21 കാരനൊപ്പം നാല്‍പത്തി മൂന്നുകാരി നാടുവിട്ടു. വിവിധയിടങ്ങളില്‍ കറങ്ങി നടന്ന ഇരുവരെയും തൃശൂരില്‍ നിന്ന് തൊടുപുഴ പോലീസ് പിടികൂടി. കഴിഞ്ഞ എട്ടിനാണ് തൊടുപുഴയ്ക്ക് സമീപം നെടിയശാലയില്‍ നിന്ന് ഭര്‍തൃമതിയും രണ്ട് പെണ്‍മക്കളുടെ മാതാവുമായ നാല്‍പത്തി മൂന്നുകാരി ഒളിച്ചോടിയത്. അയല്‍വാസിയായ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. നാടുവിട്ടശേഷം പലയിടങ്ങളിലായി ലോഡ്ജില്‍ ഉള്‍പ്പെടെ ഒളിവില്‍ കഴിയുകയായിരുന്നു. തൊടുപുഴ എസ്.ഐ: ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ തിങ്കളാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
