Idukki
പണിമുടക്ക് വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 30ന് ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.29ന് വൈകീട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. വാര്‍ത്തസമ്മേളനത്തില്‍ നേതാക്കളായ കെ.കെ. കബീര്‍, പി.എസ്. സിദ്ധാര്ഥന്, കെ.എന്‍.ശിവന്, എ.എസ്. ജയന്, ടി.കെ. അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.