വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ അഴുത ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ രാത്രി 9 മുതല്‍ രാവിലെ 9 വരെയുള്ള രണ്ടാമത്തെ ഷിഫ്റ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ബി വി എസ് സി ആന്റ് എ എച്ച് യോഗ്യതയുള്ള വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഇതിനായി മെയ് 5 ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ മെയ് 5 ന് രാവിലെ 11 മണിക്ക് പൂര്‍ണമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം.