Kerala
വൈദ്യുതി നിരക്കുകള്‍ പുതുക്കി: ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/power-cut.1.1600812.jpg?resize=623%2C350&ssl=1?v=1687772505)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ്ജ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വൈദ്യുതി സര്‍ചാര്‍ജ്ജ് യൂണിറ്റിന് 18 പൈസയായാണ് കുറയുക. ജൂണ്‍ മാസം ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ നിരക്കിലായിരുന്നു സര്‍ചാര്‍ജ്ജ് ഈടാക്കിയിരുന്നത്. കെഎസ്ഇബിയുടെ സര്‍ചാര്‍ജ്ജ് 10 പൈസയില്‍ നിന്ന് 9 പൈസയായി കുറഞ്ഞതോടെയാണ് നിരക്കുകള്‍ പുതുക്കിയത്.വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അനുവദിച്ച 9 പൈസയും, ജൂണ്‍ മാസത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയതിന്റെ പേരിലുണ്ടായ അധിക ചെലവ് പരിഹരിക്കാന്‍ കെഎസ്ഇബി ഏര്‍പ്പെടുത്തുന്ന 9 പൈസയും ചേര്‍ത്താണ് യൂണിറ്റിന് 18 പൈസ അധികം നല്‍കേണ്ടി വരുന്നത്.പുതുക്കിയ നിരക്കുകള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തിലാകും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)