സ്കൂളുകളില്‍ കലാ-കായിക വിനോദങ്ങള്‍ക്കുള്ള പീരിയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കണ്ട; ഉത്തരവിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: ഫിസിക്കല്‍ ട്രെയിനിങ് പീരിയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍. പിടി പീരിയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും കാട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ബാലാവകാശ കമ്മിഷനില്‍ പരാതി ലഭിച്ചതോടെയാണ് ഉത്തരവിറക്കിയത്. സംസ്ഥാനത്തെ മൂന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളില്‍ കലാ-കായിക വിനോദങ്ങള്‍ക്കുള്ള പീരിയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കുട്ടികളുടെ ഭാഗത്തു നിന്നും ഈ പരാതി കേള്‍ക്കാന്‍ ഇടയായെന്നും ഇത് തീര്‍ത്തും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും കേരള സംസ്ഥാന ബാലാവകാശ കമ്മിഷനില്‍ പരാതി ലഭ്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്കൂളുകളില്‍ കലാ-കായിക വിനോദങ്ങള്‍ക്കുള്ള പീരിയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്കുന്നു’- വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.