ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0; നഗരസഭയില്‍ ലോഗോ പ്രകാശനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-04.12.04.jpeg?resize=780%2C470&ssl=1?v=1694690492)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഇന്ത്യന്‍ സ്വച്ഛതലീഗിന്റെ ഭാഗമായി തൊടുപുഴ നഗരസഭയുടെ ലോഗോ പ്രകാശനം നടത്തി. സ്വച്ച് ഭാരത് മിഷനിന്റെ നിര്‍ദ്ദേശപ്രകാരം സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2 വരെ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0 ഭാഗമായി ഇന്ന് തൊടുപുഴ നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ലോഗോ പ്രകാശനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജ് നിര്‍വ്വഹിച്ചു. ഫിലിം സ്റ്റാര്‍ നിഷാന്ത് സാഗര്‍ ശുചിത്വ അംബാസഡറായി തിരഞ്ഞെടുത്തിട്ടുണ്ട്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.എ കരിം അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍, നഗരസഭ സെക്രട്ടറി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ 17ന് മുനിസിപ്പള്‍ ഓഫീസില്‍ നിന്നും മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് വരെ ശുചിത്വ സന്ദേശ റാലിയും, ഫ്ളാഷ് മോബ്, തെരുവുനാടകം, പൊതുശുചീകരണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കൗണ്‍സില്‍, കുടുംബശ്രീ,ഹരിത കര്‍മ്മസേന അംഗങ്ങള്‍,ശുചീകരണ വിഭാഗം ജീവനക്കാര്‍, വിവിധ സ്കൂളുകളില്‍ നിന്നും എന്‍സിസി, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍, യുവജന സന്നദ്ധ സംഘടന അംഗങ്ങള്‍,റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)