ChuttuvattomKarimannur
കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കരിമണ്ണൂര്‍ ബ്രാഞ്ച് ഉദ്ഘാടനം 25ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/bankkkkkttttt.jpg?resize=650%2C345&ssl=1?v=1695548545)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കരിമണ്ണൂര്‍: തൊടുപുഴ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച കരിമണ്ണൂര്‍ ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം 25ന് രാവിലെ പത്തിന് പി.ജെ. ജോസഫ് എംഎല്‍എ നിര്‍വഹിക്കും. ഇതോടൊപ്പം സ്വര്‍ണ പണയ വായ്പാ പദ്ധതിയും ആരംഭിക്കും. പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. കരിമണ്ണൂര്‍ പള്ളിക്കു സമീപമുള്ള വരിക്കശേരി ബില്‍ഡിംഗില്‍ നടക്കുന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരന്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ ജോസാല്‍ ഫ്രാന്‍സിസ്, ബാങ്ക് വൈസ് പ്രസിഡന്റ് ബൈജു വറവുങ്കല്‍, സെക്രട്ടറി എം. ഹണിമോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)