Kerala

സംസ്ഥാനത്ത് പനി പടരുന്നു; ആരോഗ്യ വകുപ്പ് സജ്ജീകരണങ്ങള്‍ പരാജയം

ഇടുക്കി: സംസ്ഥാനത്ത് പനി പടരുന്നു. തിങ്കളാഴ്ച്ച പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ 15493 പേര്‍. പനി ഏറ്റവും കൂടതല്‍ മലപ്പുറം ജില്ലയിലാണ്. 2013 ല്‍ 3734 പേര്‍ക്കും 2017 ല്‍ 8350 പേര്‍ക്കുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നത്. 2023 ല്‍ ഇതുവരെ 2918 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിതരുടെ എണ്ണം ഉയരുമ്പോഴും പനി ക്ലിനിക്കുകള്‍ ആരംഭിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ആക്ഷേപമുണ്ട്. അവസാന നിമിഷം നിര്‍ദ്ദേശം നല്‍കിയതിനാല്‍ ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ ക്രമീകരണമാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് തടസ്സമായത്. രാവിലെ ആരംഭിക്കുന്ന പനി ക്ലിനിക്കുകള്‍ ഉച്ചയോടെ അവസാനിപ്പിക്കാതെ രാത്രി വരെ നീട്ടണമെന്ന ആവശ്യത്തിലും നടപടി വൈകുകയാണ്.

Related Articles

Back to top button
error: Content is protected !!