Kudayathoor

കൂവപ്പിള്ളി സിഎംഎസ് ഹൈസ്‌കൂളില്‍ പഠനോത്സവം നടത്തി

കാഞ്ഞാര്‍: 2023-24 വര്‍ഷത്തെ പഠനേത്സവം കൂവപ്പള്ളി ഹോളി ഇമ്മാനുവേല്‍ സിഎസ്‌ഐ പള്ളിയില്‍ നടത്തി. വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ അറിവുകളും, കഴിവുകളും സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പഠനോല്‍സവം കൂവപ്പള്ളിയില്‍ അറിവിന്റെ ഉത്സവമായി മാറി. എല്‍പി തലം മുതല്‍ ഹൈസ്‌ക്കൂള്‍വരെ ഉള്ള കുട്ടികള്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. കൊച്ചു കുട്ടികള്‍ തയ്യാറാക്കിയ മിസൈലിന്റെ രൂപം മുതല്‍ വീടുകളുടെ മോഡലുകളും, ചിരട്ട, തെര്‍മോകോള്‍, പേപ്പറുകള്‍ തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ ഉണ്ടാക്കിയ സ്റ്റില്‍ മോഡല്‍ ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികളിലെ കലാവാസന പ്രകടമാക്കുന്ന പാഠഭാഗങ്ങളുമായി ബന്ധപെട്ട ആക്ഷന്‍ സോങ്ങ്കളും, നാടകങ്ങള്‍, ലഘു പരീക്ഷണങ്ങള്‍, കുട്ടി കവിതകള്‍, വഞ്ചി പാട്ടുകള്‍, വര്‍ക്കിംഗ് മോഡലുകള്‍ എന്നിവ മിഴിവേകി. വാര്‍ഡ് മെമ്പര്‍ ആശാ റോജി ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ കെ.ഡി സാം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലീന ജേക്കബ് സ്വാഗതം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!