ChuttuvattomKarimannor
നെയ്യശ്ശേരിയിൽ പുതിയതായി നിർമ്മിച്ച കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു
കരിമണ്ണൂർ: നെയ്യശ്ശേരിയിൽ പുതിയതായി നിർമ്മിച്ച കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. നിർമ്മാണം പൂർത്തിയായി ഒരു മാസം തികയും മുമ്പാണ് കലുങ്ക് അപകട ഭീഷണിയിലായതു. നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയുടെയും പഞ്ചായത്തു കുളത്തിന്റെയും സമീപത്താണ് പുതിയതായി കലുങ്ക് നിർമ്മിച്ചത്.നിർമ്മാണത്തിലെ അപാകതയാണ് കെട്ട് ഇടിയുവാൻ കാരണമെന്നു നാട്ടുകാർ ആരോപിച്ചു.