ArakkulamChuttuvattomCrime

നിരന്തര കുറ്റവാളിയായ അറക്കുളം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

തൊടുപുഴ: നിരന്തരം കേസുകളില്‍ ഉള്‍പ്പെട്ട് വരുന്ന അറക്കുളം കാവുമ്പടി ഭാഗത്ത്  മുളയക്കല്‍ വിഷ്ണു ജയന്‍ എന്നയാളെ കാപ്പ  നിയമപ്രകാരം ഇടുക്കി ജില്ലയില്‍ നിന്നും 6 മാസത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറെ നാളുകളായി വിവിധ ആക്രമണങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ട്  വരികയായിരുന്നു. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍  സ്വീകരിച്ചു വരുന്നതിന്റെ ഭാഗമയി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ( തടയല്‍)  നിയം,2007 സെക്ഷന്‍ 15 (1) (മ) പ്രകാരം ജില്ലാ പൊലിസ് മേധാവിയുടെ പരിധിയില്‍ 6 മാസം പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരവായി. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!