Kerala

സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട നിയമം നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച. നെല്‍വയലുകളും ജലാശയങ്ങളും നികത്തുന്നുവെന്ന പരാതികളില്‍ നടപടിയില്ല. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടയില്‍ ലഭിച്ച 7064 പരാതികളില്‍ ജലാശയങ്ങളും വയലുകളും പൂര്‍വ സ്ഥിതിയിലാക്കിയത് 124 കേസുകളില്‍ മാത്രമാണ്. 396 കേസുകളില്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തിട്ടില്ല. സംസ്ഥാനത്തെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനാണ് നിയമം കൊണ്ടുവന്നത്. എന്നാല്‍ നിയമം നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടാകുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതുമായി ബന്ധപ്പെട്ട് ലഭിച്ചത് 7064 പരാതികളാണ്.

പരാതി ലഭിച്ചാല്‍ കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ വഴി അന്വേഷണം നടത്തണം. അനധികൃതമായി നികത്തപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടാല്‍ സ്ഥലം ഉടമയുടെ വാദം കൂടി കേട്ടശേഷം വയലും തണ്ണീര്‍ത്തടവും പൂര്‍വ സ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കണം എന്നതാണ് ചട്ടം. എന്നാല്‍ പരാതികളില്‍ ജലാശയങ്ങള്‍ പൂര്‍വ സ്ഥിതിയലാക്കിയത് 124 കേസുകളില്‍ മാത്രമാണ്. 396 കേസുകളില്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടിട്ടും നടപടിയുണ്ടായില്ല. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് മലപ്പുറത്താണ്. 1620 പരാതികള്‍. എല്ലാ പരാതികളിലും നടപടിയെടുക്കാന്‍ ഫയല്‍ തുടങ്ങിയിരുന്നു. കൊല്ലം19, പത്തനംതിട്ട22, ആലപ്പുഴ3, ഇടുക്കി4, എറണാകുളം9, തൃശൂര്‍7, പാലക്കാട് 15 മലപ്പുറം21 കോഴിക്കോട്1, വയനാട്7, കണ്ണൂര്‍10, കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് ജലായശങ്ങള്‍ പൂര്‍വസ്ഥിയിലാക്കിയത്. കോഴിക്കോട് 76 കേസുളും മലപ്പുറത്ത് 171 കേസുകളും ഇടുക്കിയില്‍ 17 കേസുകളും കോട്ടയം 105 കേസുകളും പൂര്‍വ സ്ഥിതിയിലാക്കാന്‍ ഉത്തരവിറക്കിയിട്ട് വര്‍ഷങ്ങളായി.

Related Articles

Back to top button
error: Content is protected !!