ChuttuvattomMuttom

സ്വാഗത സംഘം രൂപീകരണ യോഗം നടത്തി

മുട്ടം: കെ.എസ് കൃഷ്ണപിള്ള ദിനത്തിന്റെ ഭാഗമായി മൂലമറ്റം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ യോ​ഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ.എ സന്തോഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, ലോക്കൽ സെക്രട്ടറി പി.സി വിത്സൻ, പഞ്ചായത്ത് മെമ്പർ റെജി ഗോപി എന്നിവർ പ്രസംഗിച്ചു. കെ.എ സന്തോഷ് (ചെയർമാൻ), സുനിൽ സെബാസ്റ്റ്യൻ (കൺവീനർ ), എ. സുരേഷ് കുമാർ (ട്രഷറർ ) എന്നിവർ ഭാരവാഹികളായിട്ടുള്ള 51അംഗ എക്സിക്കുട്ടീവ് കമ്മറ്റിയും 101അംഗ സ്വാഗത സംഘവും രൂപീകരിച്ചു.

Related Articles

Back to top button
error: Content is protected !!