ChuttuvattomCrimeVelliyamattom

അബ്കാരി കേസില്‍ പ്രതിയെ വെറുതെ വിട്ടു

തൊടുപുഴ: സ്വന്തം പുരയിടത്തിലുള്ള വസതിയില്‍ ചാരായം വാറ്റി കൈവശം സൂക്ഷിച്ചുയെന്ന കുറ്റത്തിന് മൂലമറ്റം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ വെള്ളിയാമറ്റം താലൂക്കില്‍ പൂമാലക്കരയില്‍ ഇല്ലിമൂട്ടില്‍ വീട്ടില്‍ രാജേഷ് കുമാര്‍ എന്ന ആള്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനല്ല എന്ന് കണ്ട് തൊടുപുഴ അസിസ്റ്റന്റ് സെന്‍സ് ജഡ്ജി ദേവന്‍ മേനോന്‍ വെറുതെ വിട്ടു. 2020 ഏപ്രില്‍ മാസം ഒന്‍പതാം തീയതി രാവിലെ 11ന് കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവെയാണ് എക്‌സൈസ് പാര്‍ട്ടി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശത്തില്‍ നിന്നും കിട്ടിയെന്ന് ആരോപിച്ച് 600 മി.ലി ചാരായവും കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!