CrimeIdukki

ആ​ദി​വാ​സി യു​വാ​വി​നെ മു​ൻ കാ​പ്പാ കേ​സ് പ്ര​തി കു​ത്തി​ക്കൊ​ന്നു

ഇടുക്കി: മുൻ വൈരാഗ്യത്തെ തുടർന്ന് കാപ്പാ കേസിലെ പ്രതിയായ യുവാവ് മധ്യവയസ്കനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തി. അടിമാലി ടൗണിനു സമീപം കൊരങ്ങാട്ടി കട്ടിലാനിയ്ക്കൽ സാജൻ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ താലിമാലി കൊല്ലയത്ത് സിറിയക്കി(അനീഷ് 37)നെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 10.20നാണ് സംഭവം നടന്നത്. സാജൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് അനീഷ്, സാജനെ ആക്രമിച്ചത്. ശരീരത്തി പലഭാഗത്തായി കുത്തേറ്റ സാജൻ വൈകാതെ മരിച്ചു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അടിമാലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് മേൽ നടപടി സ്വീകരിച്ചത്. കത്തി കൊണ്ടുള്ള അഞ്ച് കുത്തുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. മാരകമായി ഉണ്ടായ മൂന്ന് ഇടത് നെഞ്ച് തുളച്ച് ശ്വാസകോശത്തിൽ എത്തിയതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും ആദിവാസി വിഭാഗമായ മല അരയ സമുദായത്തിൽ പെട്ടവരാണ്. 20 വർഷമായി ഭാര്യയുമായി പിരിഞ്ഞ താമസിക്കുകയായിരുന്നു സാജൻ. അടിമാലി പോലീസ് സ്റ്റേഷനിൽ മാത്രം പത്തിലധികം കേസുകൾ ഉണ്ടായിരുന്ന ആളാണ് പ്രതിയായ അനീഷ് എന്ന പോലീസ് പറഞ്ഞു. പ്രധാനപ്പെട്ട 7 കേസുകളുടെ പശ്ചാത്തലത്തിൽ കാപ്പ ചുമത്തി ആറുമാസത്തോളം ഇയാൾ കരുതൽ തടങ്കലിൽ ആയിരുന്നു. ഇത് മുമ്പ് അനീഷിനോടൊപ്പം ഒരു യുവതിയും കുഞ്ഞും താമസിച്ചിരുന്നു. ജയിലിൽ ആയിരുന്ന സമയത്ത് ഈ സ്ത്രീയെ ഉപദ്രവിച്ചു എന്ന് ആരോപിച്ച് ആയിരുന്നു ആക്രമണമെന്ന് പോലീസ് പറയുന്നു. രാത്രിയിൽ വീടിൻറെ വാതിൽ ചവിട്ടി പൊളിച്ചാണ് കത്തിയുമായി അനീഷ് വീടിനകത്ത് കയറിയത്. തടങ്ങും വിലങ്ങും കുത്തിയ ശേഷം ഇയാൾ വീടു വിട്ടു പോയി. മരിക്കുന്നതിന് തൊട്ടുമുൻപ് അയൽവാസിയുടെ അനീഷ് തന്നെ കുത്തിയതായി വെളിപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ സംഭവം നടന്നതിന് ഒന്നര കിലോമീറ്റർ അകലെയുള്ള കുതിരകള കുടിയിലെ വീട്ടിൽ നിന്നും പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കാപ്പാ കേസിലെ തടവു കഴിഞ്ഞ് രണ്ടുമാസം മുൻപാണ് അനീഷ് പുറത്തിറങ്ങിയത്.

Related Articles

Back to top button
error: Content is protected !!