IdukkiLocal Live

അഡ്വ.ജോയ്‌സ് ജോര്‍ജ്ജ് ദേവികുളം മണ്ഡലത്തിലെ പര്യടനം നടത്തി

കാന്തല്ലൂര്‍: പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ ആവേശത്തിരയിളക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജ്ജിന്റെ ദേവികുളം മണ്ഡലത്തിലെ പര്യടനം. കാന്തല്ലൂരില്‍ നിന്നാണ് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. രാവിലെ എട്ടിന് ആരംഭിച്ച പര്യടനം എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ കമ്മറ്റി അംഗം എ.എസ് ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു.

കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി മോഹന്‍ദാസ്, കെ.വി ശശി, ടി.എസ് ഗോവിന്ദരാജ് തുടങ്ങിയ എല്‍ഡിഎഫ് നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. കീഴാന്തൂര്‍, പയസ് നഗര്‍, കോവില്‍ കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉജ്വലമായ സ്വീകരണമാണ് ജോയ്‌സ് ജോര്‍ജിന് ലഭിച്ചത്. ദേവികുളം മണ്ഡലത്തിലെ കാന്തല്ലൂര്‍, മറയൂര്‍, മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകളിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഇന്ന് പര്യടനം നടത്തുന്നത്.

Related Articles

Back to top button
error: Content is protected !!