ChuttuvattomKarimannor

കാര്‍ഷിക വികസന ബാങ്ക്: നവീകരിച്ച കരിമണ്ണൂര്‍ ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

കരിമണ്ണൂര്‍: തൊടുപുഴ കാര്‍ഷിക വികസന ബാങ്കിന്റെ നവീകരിച്ച കരിമണ്ണൂര്‍ ബ്രാഞ്ച് ഓഫീസ് കരിമണ്ണൂര്‍ പള്ളിക്ക് സമീപമുള്ള വരിക്കശേരി ബില്‍ഡിങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രാഞ്ചില്‍ നിന്നും 8 ശതമാനം പലിശ നിരക്കില്‍ സ്വര്‍ണ പണയ വായ്പയും നല്‍കും.നവീകരിച്ച ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം  അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വ്വഹിച്ചു ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് അധ്യക്ഷത വഹിച്ചു.  സ്‌ടോങ്ങ് റൂം ഉദ്ഘാടനം കാര്‍ഷിക വികസന ബാങ്ക് ഇടുക്കി റീജണല്‍ മാനേജര്‍ ജോസഫ് തോമസ് നിര്‍വ്വഹിച്ചു.  ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ്  നിസാമോള്‍ ഷാജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇന്ദു സുധാകരന്‍, ഉടുമ്പന്നൂര്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആര്‍ സോമരാജ്, പഞ്ചായത്ത് മെമ്പര്‍ ആന്‍സി സിറിയക്, കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറാനാ ചര്‍ച്ച് വികാരി ഫാ.സ്റ്റാന്‍ലി പുല്‍പ്രയില്‍, വിവിധ കക്ഷി നേതാക്കളായ ബേബി തോമസ്, ജെയിന്‍ അഗസ്റ്റ്യന്‍, കെ.ജെ പോള്‍, എന്‍.കെ ഇല്യാസ്, ജോസ് മറാട്ടില്‍, കെ.കെ രാജന്‍, ജോഷി എം.എം, ബാങ്ക് ഡയറക്ടര്‍മാരായ കെ.എം സലിം, എന്‍. ഐ ബെന്നി, പി.എന്‍ സീതി, ആര്‍. ജയന്‍, ടെസി ജോണി, ബാങ്ക് സെക്രട്ടറി ഹണിമോള്‍ എം,വൈസ് പ്രസിഡന്റ് ബൈജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!