

തൊടുപുഴ: കോവിഡും തുടര്‍ന്ന് വന്ന ലോക്ക് ഡൗണിലും വഴിമുട്ടിയ കുമാരമംഗലത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച കുമാരമംഗലത്തെ എ.ഐ.വൈ.എഫിന്റെ പാചകപ്പുര ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ അവസാനിപ്പിച്ചു. സമൂഹ അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന സമതിയംഗം വി.ആര് പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എസ് സുരേഷ്, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. സലിംകുമാര്‍, താലൂക്ക് സെക്രട്ടറി പി.പി ജോയി, എന്‍.ജെ കുഞ്ഞുമോന്, ബിന്ദു ഷാജി, ഷിജി ജെയിംസ്, ഷാജി പുന്നോര്ക്കോട്ടില്, തോമസ് മാത്യൂ, വി.പി രവീന്ദ്രന്, കെ.കെ കുഞ്ഞപ്പന്, ജയിംസ് സെബസ്റ്റിയന്‍ എന്നിവര്‍ പങ്കെടുത്തു.
