Kerala

സംസ്ഥാനത്ത് എലിപ്പനിയോടൊപ്പം പനി ബാധിച്ച് മരിക്കുന്നവരുടെ സംഖ്യയും ഉയരുന്നു.

തിരുവനന്തപുരം:സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു. ഒപ്പം മരണവും. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാത്രമായി അയ്യായിരത്തിലധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടി. ഇന്നലെ മാത്രം ചികിത്സ തേടിയത് 13258 പേര്‍. മൂന്ന് ദിവസം കൊണ്ട് 286 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 30 പേര്‍ക്ക് എലിപ്പനിയും.ഡെങ്കിപനി ബാധിച്ച് മരിച്ചവരുടെ സംഖ്യ 19 ആണെന്നാണ് സംശയം.കൊതുകുജന്യആരോഗ്യങ്ങളായ എലിപ്പനിയും, ഡെങ്കിപ്പനിയും പടരുന്നത് തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ച മുതല്‍ വെളളി , ശനി, ഞായര്‍ ദിവസങ്ങളിലായി മാറ്റി വയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വകാര്യ ആശുപത്രിക്കളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക ആവശ്യമായ പരിശീലനം നല്‍കി പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാനുളള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. എലിപനി പ്രതിരോധിക്കുവാനുളള മരുന്ന്് എല്ലാവരും കഴിയ്ക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!