ChuttuvattomIdukki

ആംബുലന്‍സ് ഡ്രൈവറുടെ ഇടപെടല്‍: അമ്മയ്ക്കും മാസം തികയാതെ ജനിച്ച കുഞ്ഞിനും പുതു ജീവിതം

ഇടുക്കി: ആംബുലന്‍സ് ഡ്രൈവറുടെ സമയോജിത ഇടപെടലിലൂടെ അതിഥി തൊഴിലാളിയായ അമ്മയ്ക്കും മാസം തികയാതെ ജനിച്ച കുഞ്ഞിനും പുതു ജീവിതം. ശാന്തന്‍പാറ പഞ്ചായത്ത് ആംബുലന്‍സിന്റെ ഡ്രൈവര്‍ പാറമ്മേല്‍ ആന്റണിയാണ് രക്ഷകനായത്. ഞായറാഴ്ച്ച പുലര്‍ച്ചെ 3 ന്  ശാന്തന്‍പാറയ്ക്ക് സമീപം താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിനിക്ക് വയറു വേദന കൂടിയതിനെ തുടര്‍ന്ന് ആന്റണി ഓടിക്കുന്ന ആംബുലന്‍സില്‍  നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.  7 മാസം ഗര്‍ഭിണിയായ വിജയവതിയും ഭര്‍ത്താവ് ചോട്ടുലാലും മാത്രമാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ആംബുലന്‍സ് ഉടുമ്പന്‍ചോല കഴിഞ്ഞതോടെ  വിജയതിക്ക് രക്തസ്രാവം തുടങ്ങി. ആംബുലന്‍സ് നിര്‍ത്തി ഇവരുടെ അടുത്തെത്തിയ ആന്റണി നോക്കിയപ്പോള്‍ കുഞ്ഞിന്റെ കാലുകള്‍ പുറത്തേക്ക് വന്നിരുന്നു. കുട്ടിയെ സുരക്ഷിതമായി കൈകളിലെടുത്ത ആന്റണി ഇവരെ വേഗത്തില്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു.മാസം തികയാതെ പ്രസവിച്ച പെണ്‍കുഞ്ഞിന് വിദഗ്ധ പരിചരണം ആവശ്യമുള്ളതിനാല്‍ 108 ആംബുലന്‍സില്‍ പിന്നീട് തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അമ്മയും കുഞ്ഞും തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Related Articles

Back to top button
error: Content is protected !!