IdukkiObit

പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികന് ദാരുണാന്ത്യം

ഇടുക്കി: തടിയമ്പാട് ടൗണില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് വയോധികന്‍ മരിച്ചു. കേശമുനി സ്വദേശി നെല്ലിക്കുന്നേല്‍ തോമസ് (86) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 നാണ് സംഭവം. തടിയമ്പാട് ടൗണില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് പോകുന്ന വഴിയില്‍ കള്ള് ഷാപ്പിന് സമീപത്തുവച്ചാണ് അപകടം നടന്നത്. വാഹനം ഇടിച്ച് നിലത്ത് വീണ തോമസിന്റെ ശരീരത്തിലൂടെ പിന്നോട്ടുരുണ്ട പെട്ടി ഓട്ടോ കയറി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തോമസിനെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഇടുക്കി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തിന് കാരണമായ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: തങ്കമ്മ. മകള്‍ :സുമോള്‍ . മരുമകന്‍ : പരേതനായ ജോസ് നാടിയാനിയില്‍ . സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് വാഴത്തോപ്പ് സെയ്ന്റ് ജോര്‍ജ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍

Related Articles

Back to top button
error: Content is protected !!