ChuttuvattomCrimeIdukki

യുവാവിന്റെ വെട്ടേറ്റ് വയോധികന് ഗുരുതരപരിക്ക്

ഇടുക്കി: യുവാവിന്റെ വെട്ടേറ്റ് വയോധികന് ഗുരുതരപരിക്ക്. പനംകുട്ടി ഇഞ്ചത്തൊട്ടി മലേപറമ്പില്‍ മാത്യു  (72) വിനാണ് സഹോദരന്‍ ജോയിയുടെ മകന്‍ ഷൈജു (45) ആണ് വെളളിയാഴ്ച്ച 11 ഓടെ വെട്ടിപരിക്കല്‍പ്പിച്ചത്. മാത്യുവിന്റെ വീടിനു സമീപത്തുനിന്ന് ഒരാഴ്ച്ച മുമ്പ് ജാതിപത്രിയും, ജാതിക്കയും മോഷണം പോയിട്ടുണ്ടായി. ഷൈജുവാണ് മോഷ്ടിച്ചതെന്ന്പറഞ്ഞ്‌ മാത്യു വെളളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ശേഷം രണ്ടുപേരേയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. വീണ്ടും ജാതിക്ക മോഷണം പോയപ്പോള്‍ മാത്യുവിന്റെ മകന്‍ വെളളിയാഴ്ച്ച സ്‌റ്റേഷനില്‍ പരാതി കൊടുത്തു.സഷൈജുവിന്റെ പിതാവിനെ സ്റ്റേഷനില്‍ നിന്നും പോലീസ് വിളിച്ച് വിവരം അന്വേഷിച്ചു. തുടര്‍ന്ന് ഷൈജു വാക്കത്തിയുമായി മാത്യുവിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.നാട്ടുകാരും ബന്ധുക്കളും ബഹളം കേട്ടയുടന്‍ മാത്യുവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഷൈജുവിനെ കസ്റ്റഡിയിലെടുത്തു. വെളളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍ വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മാത്യുവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

Related Articles

Back to top button
error: Content is protected !!