IdukkiKerala

അക്ഷയ ഊര്‍ജ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് ഊര്‍ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അക്ഷയ അവാര്‍ഡുകള്‍ നല്‍കുന്നതിന് കേരള സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചു. പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്.
2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ട മോണിറ്ററിങ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണ്ണയ മേല്‍നോട്ടച്ചുമതല. അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ ശുപാര്‍ശ ചെയ്യുന്നത് ഇതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക ജഡ്ജിംഗ് കമ്മറ്റിയാണ്. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഫലകവും പ്രശസ്തിപത്രവും നല്‍കും.
അപേക്ഷ ഫോമും മറ്റു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനെര്‍ട്ടിന്റെ http://www.anert.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ് ഭവന്‍ പി ഒ., തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ഏപ്രില്‍ 20 ന് മുന്‍പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!