ChuttuvattomIdukki

തടിയുല്‍പാദന പ്രോത്സാഹന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇടുക്കി: സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും സാധാരണമായി ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധികവരുമാനം ലഭിക്കുന്നതിനുമായി വനംവകുപ്പ് നടപ്പാക്കി വരുന്ന പ്രോത്സാഹന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായി 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും, 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40രൂപ നിരക്കിലും ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപയും 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപ നിരക്കില്‍ ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16,000 രൂപയുമാണ് നല്‍കുക. പൂരിപ്പിച്ച അപേക്ഷാ ഫോം ആഗസ്റ്റ് 15 വൈകിട്ട് 5ന് മുമ്പായി ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോം വനംവകുപ്പിന്റെ വെബ്സൈറ്റായ www.forest.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെള്ളാപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസുമായി നേരിട്ടോ 04862232505 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!