Keralapolitics

മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം; സാധാരണ ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനായി നിയമിച്ചത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയാണ് ഈ നിയമനം. താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള തന്റെ നിരവധി പെറ്റിഷനുകളില്‍ തീരുമാനമെടുക്കാതെ അതിന്റെ മുകളില്‍ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാര്‍. സ്പിഗ്‌ളര്‍, ബ്രൂവറി, പമ്ബാ മണല്‍ക്കടത്ത്, ബെവ്‌കോ ആപ്പ് തുടങ്ങി വയിലെല്ലാം തീരുമാനമെടക്കാതെ സര്‍ക്കാരിനെ സഹായിച്ചയാളാണ് അദേഹം. എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയ നിരന്തര പോരാട്ടം കാരണം സര്‍ക്കാരിന് ഇവയില്‍ നിന്നെല്ലാം പിന്നാക്കം പോകേണ്ടി വന്നു, അന്നെല്ലാം സര്‍ക്കാരിനെതിരെ തെളിവുകള്‍ നിരത്തി നീതിതേടിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാരിനെ സഹായിക്കുന്ന നിലപാടുകള്‍ എടുത്തയാളിനെ തന്നെ സൂപ്രധാന പദവിയില്‍ വച്ചത് ആരുടെ മനുഷ്യവകാശം സംരക്ഷിക്കാനാണ്. ഇത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിനെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു

Related Articles

Back to top button
error: Content is protected !!