അറക്കുളം ഉപജില്ലാ കലോത്സവം ആറ് മുതൽ


അറക്കുളം: ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കൾ മുതൽ ബുധൻ വരെ അറക്കുളം സെൻറ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. 48 സ്കൂളുകളിൽനിന്നുള്ള 1500ഓളം വിദ്യാർത്ഥികൾ 12 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കും. കലോത്സവത്തിൻറെ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ്, പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു ജോസഫ്, സ്കൂൾ മാനേജർ ഫാ. ജോർജ് മണ്ണുകുശുമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബി ജോമോൻ, മെമ്പർമാരായ ഗീത തുളസീധരൻ, പി.എ. വേലുക്കുട്ടൻ, കൊച്ചുറാണി ജോസ്, കെ.എൽ. ജോസഫ്, ടോമി വാളികുളം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘാടക സമിതി രൂപീകരിച്ചത്. അറക്കുളം സെൻറ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ അവിര ജോസഫ് ജനറൽ കൺവീനറും ഹെഡ്മിസ്ട്രസ് ഷാനി ജോൺ ജോയിൻറ് കൺവീനറും അറക്കുളം എഇഒ കെ.എ. നജീബ് ട്രഷററുമാണ്. കലോത്സവത്തോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തിൽ തുടങ്ങനാട് സെൻറ് തോമസ് ഹൈസ്കൂൾ അധ്യാപകൻ സിജോമോൻ ജോസഫ് സമ്മാനം നേടി.
