ChuttuvattomMuttom

അവധി ദിവസങ്ങളിൽ മലങ്കര ടൂറിസം ഹബ്ബ് സന്ദർശിച്ചത് 8000ല്പരം ആളുകൾ

മുട്ടം: ശനി, ഞായർ, തിങ്കൾ, ചൊവ്വ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ മലങ്കര ടൂറിസം ഹബ്ബ് സന്ദർശിച്ചത് 8000ല്പരം ആളുകൾ. ക്രിസ്തുമസ് ദിനമായ തിങ്കളാഴ്ച്ച മാത്രം 3500ല്പരം ആളുകളാണ് ഇവിടെക്ക് എത്തിയത്.കുട്ടികളുടെ പാർക്ക്, അണക്കെട്ടിന്റേയും ചുറ്റ് പ്രദേശങ്ങളിലേയും സന്ദർശനം,എന്നിങ്ങനെ നാമമാത്രമായ സൗകര്യങ്ങൾ മാത്രമാണ് മലങ്കര ഹബ്ബിൽ ഒരുക്കിയിട്ടുള്ളത്.എങ്കിലും നിത്യവും അനേകം ആളുകളാണ് ഇവിടേക്ക് എത്തുന്നത്.ഹബ്ബിനോട്‌ അനുബന്ധിച്ച് സജ്ജമാക്കിയ മ്യൂസിക്ക് സിസ്റ്റത്തിൽ നിന്ന് ഒഴുകിയെത്തുന്ന മെലഡി ഗാനങ്ങൾ, വൈകുന്നേരങ്ങളിൽ തെളിയുന്ന വൈദ്യുത ദീപാലങ്കാരങ്ങൾ ഇതൊക്കെ കാണാനും ആസ്വദിക്കാനും കുടുംബ സമേതമാണ് ജനങ്ങൾ ഇവിടേക്ക് എത്തുന്നത്.ഇവിടേക്ക് എത്തുന്നവരുടെ വാഹനങ്ങൾ ഹബ്ബിൽ പാർക്ക്‌ ചെയ്യാൻ സൗകര്യം ഇല്ലാത്തതിനാൽ പ്രധാന പ്രവേശന കവാടത്തിന് വെളിയിലാണ് പാർക്ക്‌ ചെയ്യുന്നതും.

Related Articles

Back to top button
error: Content is protected !!