ChuttuvattomMuttom

റോഡ് വെട്ടിപ്പൊളിക്കാനുള്ള നീക്കത്തില്‍ നിന്ന് വാട്ടര്‍ അതോറിറ്റി പിന്മാണം; കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി

മുട്ടം: മലങ്കര -മീനച്ചില്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു മീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍ മുട്ടം ടൗണിലെ റോഡ് വെട്ടിപ്പൊളിച്ച് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് വാട്ടര്‍ അതോറിറ്റി പിന്തിരിയണമെന്ന് കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണില്‍ കൂടി പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ വ്യാപാരികള്‍ക്കും പൊതു ജനങ്ങള്‍ക്കും വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പെരുമറ്റം – ചള്ളാവയല്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ബൈപാസിലൂടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വാട്ടര്‍ അതോറിറ്റി സ്വീകരിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിന്‍ കള്ളികാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ.എ പരീത്, സണ്ണി തറയില്‍ , മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി അഗസ്റ്റന്‍ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗ്ലോറി പൗലോസ്, ജോസഫ് തൊട്ടിത്താഴത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ മാത്യു പാലംപറമ്പില്‍ , മേഴ്‌സി ദേവസ്യ, ബേബി ചൂരാപൊയ്കയില്‍ , ജെയിന്‍ ജോസഫ്, ടി.എച്ച് ഈസാ, ജോസ് പ്ലാക്കൂട്ടം, ബേബി കുളത്തിനാല്‍, ഡേവിഡ് വണ്ടന്‍ബ്രായില്‍, രഞ്ജിത് മനപ്പുറത്ത്, ജോബി തീക്കുഴിവേലില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!