Idukki

പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഒളിഞ്ഞുനോക്കി; അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

ഇടുക്കി: ഇടുക്കിയില്‍ എന്‍എസ്‌എസ് ക്യാമ്പിനായെത്തിയ വിദ്യാ‍ര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ബുധനാഴ്ച പരിഗണിക്കും.അതുവരെ അധ്യാപകനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്‍റാണ് കേസിലെ പ്രതിയായ അധ്യാപകന്‍ ഹരി ആ‍ര്‍. വിശ്വനാഥ്.

കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ക്കൂളില്‍ വച്ചാണ് വിദ്യാ‍ത്ഥികള്‍ക്ക് നേരെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയത്. വള്ളികുന്നം സ്വദേശി ഹരി ആ‍ര്‍ വിശ്വനാഥിനെതിരെ പോക്സോ വകുപ്പ് അടക്കം ചമുത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.12 മുതല്‍ 18 വരെ സ്ക്കൂളില്‍ നടന്ന എന്‍എസ്‌എസ് ക്യാമ്ബില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഹരിയില്‍ നിന്നും മോശം അനുഭവമുണ്ടായത്.

പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഇയാള്‍ പലകുറി ഒളിഞ്ഞു നോക്കി. ഇത് ചോദ്യം ചെയ്ത കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.കൂടാതെ മറ്റൊരു കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയും ചെയ്തിരുന്നു. സംഭവം സംബന്ധിച്ച്‌ രണ്ടു കേസുകളാണ് കഞ്ഞിക്കുഴി പോലീസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍ പോയ ഹരി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!